
പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഡല്‍ഹി സ്വദേശിനി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തില്‍ സിബി തോമസ്, സുനില്‍ സുഖദ, കോട്ടയം രമേശ്, ട്വിങ്കിള്‍ സൂര്യ, ആർ.ജെ. സ്വരാജ്, തോമസുകുട്ടി അബ്രാഹം, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ജോ സ്റ്റീഫൻ, വിവീഷ് വി. റോള്‍ഡന്റ്, മനു ഭഗവത്, മാത്യൂ മാപ്പേട്ട്, റിജേഷ് കൂറാനാല്‍, ജോസ് കൈപ്പാറേട്ട്, ബെയ്ലോണ്‍ എബ്രഹാം, മോളി പയസ്, നയന മിഥുൻ, സ്മിതാ ലൂക്ക്, മായാ റാണി, ഷാന്റി മോള് വില്‍സണ്‍, ഡോക്ടർ അൻവി രെജു, സരിത തോമസ്, ദിയാന റിഹാം കെ.എം, രശ്മി തോമസ് അരയത്ത്, ഷെറിൻ സാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

AD 345 എളൂർ മീഡിയ സിനിമാ കമ്ബനിയുടെ ബാനറില്‍ കോട്ടയം കിംഗ്സിന്റെ സഹകരണത്തില്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതി, ഛായാഗ്രഹണം സാബു ജെയിംസ് നിർവഹിക്കുന്നു.
എഡിറ്റർ-സന്ദീപ് കുമാർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ-സ്റ്റീഫൻ ചെട്ടിക്കൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാലിൻ ഷിജോ കുര്യൻ പഴേംമ്ബള്ളില്, ലൈൻ പ്രൊഡ്യൂസർ-റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ്-സ്റ്റീഫൻ മലേമുണ്ടക്കല്‍, മാത്യൂ മാപ്ലേട്ട്,
മേയ്ക്കപ്പ്- പുനലൂർ രവി, അനൂപ് ജേക്കബ്,കോസ്റ്റ്യൂംസ്- അല്‍ഫോൻസ് ട്രീസ പയസ്,അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ, ചീഫ് കോർഡിനേറ്റർ- ബെയ്ലോണ്‍ അബ്രാഹം, കോസ്റ്റ്യൂംസ്- അല്‍ഫോൻസ് ട്രീസ പയസ്.
അമ്മ മകൻ ബന്ധത്തിന്റെ ഊഷ്മളതയും സുഹൃദ് ബന്ധങ്ങളുടെ ആഴവും വർണ്ണിക്കുന്ന മനോഹരമായ ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമാണ് കരുതല്‍. പിആർഒ-എ.എസ്. ദിനേശ്.




