alternatetext

ആപ് കൈസേ ഹോ..! ഫെബ്രുവരി 28ന് തിയേറ്ററുകളില്‍

alternatetext
alternatetext

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി 28ന് എത്തും.

alternatetext

അജൂസ്‌എബൗ വേള്‍ഡ് എൻ്റർടൈൻമെന്റിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോമഡി എൻ്റർറ്റൈനർ എന്ന നിലയ്‌ക്കാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്,ദിവ്യദർശൻ , തൻവി റാം, സുരഭി സന്തേഷ്,ധർമ്മജൻ ബോള്‍ഗാട്ടി, രമേഷ് പിഷാരടി,സുധീഷ്,ഇടവേബാബു, ജീവ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.സ്വാതി ദാസിന്റെ ഗാനങ്ങള്‍ക്ക് ഡോണ്‍ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.അഖില്‍ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.