alternatetext

പ്രേമലു 2 വൈകും; സ്ഥിരീകരിച്ച്‌ ദിലീഷ് പോത്തൻ, ഗിരീഷ് എഡി മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയില്‍

alternatetext
alternatetext

അടുത്തകാലത്ത് മലയാളസിനിമാ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച റൊമാന്റിക് കോമഡി ചിത്രമായിരുന്നു ‘പ്രേമലു’.

alternatetext

ബോക്സ് ഓഫീസില്‍ കളക്ഷൻ റെക്കോർഡിട്ട ചിത്രത്തിന് രണ്ടാംഭാഗമുണ്ടാവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാംപുഷ്കരൻ എന്നിവർ ചേർന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമിച്ച ചിത്രം സംവിധാനംചെയ്തത് ഗിരീഷ് എഡിയായിരുന്നു. രണ്ടാംഭാഗമായ ‘പ്രേമലു 2’ പുറത്തിറങ്ങാൻ വൈകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വാക്കുകളാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. ഭാവനാ സ്റ്റുഡിയോസ് അടുത്തതായി നിർമിക്കാൻ പോകുന്ന ചിത്രം ‘പ്രേമലു 2’ അല്ലെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. ഗിരീഷ് എഡിയുടെ സംവിധാനത്തിലുള്ള മറ്റൊരു ചിത്രമാണ് നിർമാണക്കമ്ബനിയുടെ അടുത്ത പ്രൊജക്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് ‘പ്രേമലു 2’ വൈകിയേക്കുമെന്ന ചർച്ചകള്‍ക്ക് കാരണമായത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ‘പ്രേമലു’ പ്രദർശനത്തിനെത്തിയത്. നസ്ലിൻ, മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, മാത്യു തോമസ്, അല്‍ത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തത്. ഭാവനാ സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ‘പ്രേമലു’.