alternatetext

രേഖാചിത്രം ഒടിടിയില്‍

alternatetext
alternatetext

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയേറ്ററുകളില്‍ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്.

alternatetext

ജനുവരി ഒമ്ബതിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.50 കോടി ക്ലബ്ബില്‍ ചിത്രം ഇതിനകം തന്നെ ഇടം നേടി കഴിഞ്ഞു. രാമു സുനിലിന്റെ കഥയ്ക്ക് രാമു സുനിലും ജോണ്‍ മന്ത്രിക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ബ്രില്ല്യന്റായ തിരക്കഥയാണ് ചിത്രത്തിന്റെ യുഎസ്പി.ആസിഫ്, അനശ്വര എന്നിവരെ കൂടാതെ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുണ്‍, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കാവ്യ ഫിലിം കമ്ബനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രം തിയേറ്ററില്‍ കണ്ടവർ പോലും വീണ്ടുമൊരിക്കല്‍ കൂടി രേഖാചിത്രം കാണാനുള്ള കാത്തിരിപ്പിലാണ്. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയാണ് ഏവരും ഉറ്റുനോക്കുന്നത്. രേഖാചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങിനെക്കുറിച്ചുള്ളൊരു റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സോണിലിവാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കിയത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സോണി ലിവ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പൊതുവെ തിയേറ്റർ റിലീസ് കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കു ശേഷമാണ് ചിത്രങ്ങള്‍ ഒടിടിയില്‍ എത്താറുള്ളത്. എന്നാല്‍ ചില ചിത്രങ്ങള്‍ക്ക് ആ ടൈം ഫ്രെയിം പൂർത്തിയാകും മുൻപു തന്നെ ഒടിടിയില്‍ എത്തിയ ചരിത്രവുമുണ്ട്. 2025ലെ ആദ്യചിത്രമായി തിയേറ്ററുകളിലെത്തിയ ഐഡന്റിറ്റി തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടും മുൻപെ സീ5ല്‍ എത്താൻ ഒരുങ്ങുകയാണ്. ജനുവരി 31ന് ചിത്രം സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും.

ഫെബ്രുവരി അവസാനവാരമോ മാർച്ച്‌ ആദ്യവാരമോ ആയി രേഖാചിത്രം ഒടിടിയില്‍ പ്രതീക്ഷിക്കാം എന്നാണ് നിലവിലെ റിപ്പോർട്ട്. എന്നാല്‍, രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയെ കുറിച്ച്‌ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.