
മലയാള സിനിമ പ്രേക്ഷകരുടെ സംഘടനയാണ് മലയാള ചലച്ചിത്ര പ്രേക്ഷക സമതി. 2017 സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു .കേരളത്തിലും കേരളത്തിനു പുറത്തും ഉള്ള മലയാള സിനിമയെ സ്നേഹിക്കുന്ന ആർക്കും ഈ സംഘടനയിൽ അംഗമാകാം.ഇതിന്റെ പ്രവർത്തനം കേരളത്തിൽ എല്ലാ ജില്ലകളിലും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും സുഖമമായി നടക്കുന്നു.ഇതിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
മലയാള ചലച്ചിത്ര പ്രേക്ഷക സമിതിയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും
- നല്ല സിനിമ പ്രേക്ഷകർക്ക്എന്ന ആശയത്തിലൂന്നി നല്ല സിനിമകൾ ഫീച്ചർ കൊമേഴ്സ്യൽ അവാർഡ് ഷോർട്ട് ഫിലിം പ്രേക്ഷകർക്ക് കാണുന്നതിനും ആധികാരികമായി ചർച്ച ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ചെയ്യുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.
- മലയാള സിനിമയുടെ യശസ് ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള പരിപാടികൾക്ക് എല്ലാവിധ പിൻതുണയും നൽകുക
- സംവാദങ്ങൾ സെമിനാറുകൾ ചലച്ചിത്ര പഠന ക്യാമ്പുകൾ ഇവ സംഘടിപ്പിക്കുക
- സിനിമ- പ്രേക്ഷക ബന്ധം ശക്തമാക്കുന്നതിനും സിനിമ കലാകാരന്മാർക്കുംടെക് നീഷൻ മാർക്കും അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിനും സിനിമ മാധ്യമം തുടങ്ങുക
- പുതുമുഖ പ്രതിഭകളെ കണ്ടെത്തി സംഘടനയിലൂടെ സാധ്യമായ അവസരങ്ങൾ അവർക്ക് ലഭിക്കുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുക
- ചരിത്ര സിനിമകളുടെ ലൊക്കേഷൻ ഫിലിം സിറ്റികൾ സ്റ്റുഡിയോകൾ പ്രേക്ഷകർക്ക് സന്ദർശിക്കുവാൻ അവസരങ്ങൾ നൽകുക
- ചലച്ചിത്ര പഠന ഗവേഷണ കേന്ദ്രം ചലച്ചിത്ര മ്യൂസിയം എന്നിവ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തുക
- പ്രേക്ഷകന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും ബന്ധപ്പെട്ടവരിൽ നിന്ന് നേടിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുക
- മലയാള ചലച്ചിത്ര പ്രേക്ഷക സമിതിക്ക് യാതൊരുവിധ ജാതിമത കക്ഷി രാഷ്ട്രീയവും ഉണ്ടായിരിക്കുന്നതല്ല
- മത രാഷ്ട്രീയ ചിന്താഗതികൾക്ക് അതീതമായി മാത്രം പ്രവർത്തിക്കുന്ന സംഘടനയായതിനാൽ മലയാള സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ യാതൊരുവിധ കടന്നു കയറ്റത്തെയും രാജ്യത്തെ നിയമത്തിനു വിധേയമായി
പ്രതിരോധം തീർക്കുക - സാധ്യമായ മേഖലകളിൽ സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങൾ നടത്തുക
- വിവിധ മാധ്യമങ്ങൾ വഴി സമിതിയെയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും പൊതുജനങ്ങളിൽ എത്തിക്കുക
- പ്രേക്ഷകരുടെ ആവശ്യാർത്ഥം സമിതിക്ക് ഷോർട്ട് ഫിലിം ഡോക്യുമെന്ററി ആർട്ട് കൊമേഴ്സ്യൽ ചിത്രങ്ങൾ സ്വന്തമായി നിർമ്മിക്കാവുന്നതാണ്
- സർവ്വോപരി ഈ മേഖലയിലെ നിർമ്മാതാക്കൾ വിതരണക്കാർ തീയറ്ററുകാർ നടീനടന്മാർ,ടെക്നീഷ്യന്മാർ ഇവരും പ്രേക്ഷകരും തമ്മിൽ നല്ല ബന്ധം സൃഷ്ടിച്ച് മലയാള സിനിമയുടെ സുവർണ്ണ യുഗം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുക.
- ആവശ്യമെങ്കിൽ സംഘടനയുടെ യുവജന -വിദ്യാർത്ഥി – വനിത വിംഗുകൾ രൂപീകരിക്കുക
ഇവയൊക്കെയാണ് പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ
ഇതിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
+919400593430