alternatetext

ആര്യ വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ‘ആര്യ 2’

alternatetext
alternatetext

റൊമാന്റിക് ഡ്രാമ ഴോണറില്‍ എത്തി ബോക്സ് ഓഫീസില്‍ വൻ വിജയമായ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായ ആര്യ 2. കേരളത്തിലും വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

alternatetext

ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുന്‍റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ അല്ലു അർജുൻ ആരാധകർക്ക് ഒരു സന്തോഷ വാർത്ത.

അല്ലു അർജുന്റെ പിറന്നാള്‍ പ്രമാണിച്ച്‌ ഏപ്രില്‍ ആറിന് ആര്യ 2 കേരളത്തില്‍ റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ മലയാളം, തെലുങ്ക് വേർഷനുകള്‍ കേരളത്തില്‍ റീ റിലീസ് ചെയ്യും. ഇ4 എന്‍റർടെയ്ൻമെന്‍റ് ആണ് സിനിമ വീണ്ടും കേരളത്തില്‍ എത്തിക്കുന്നത്. സിനിമയിലെ അല്ലു അർജുന്‍റെ ഡാൻസൊക്കെ ഇന്നും യുവാക്കള്‍ക്കിടയില്‍ ആവേശമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

പുഷ്പ 2 എന്ന സൂപ്പർഹിറ്റ് സിനിമക്ക് വേണ്ടിയാണ് സുകുമാറും അല്ലു അർജുനും അവസാനമായി ഒന്നിച്ചത്. ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പുഷ്പ 2. ആഗോളതലത്തില്‍ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയാണ് പുഷ്പ 2.