alternatetext

ശിവരാജ് കുമാറിൻ്റെ ‘ഡാഡില്‍’ അരങ്ങേറ്റം കുറിക്കാൻ സുരാജ് വെഞ്ഞാറമൂട്

alternatetext
alternatetext

മലയാളം സിനിമാ മേഖലയില്‍ ഇരുപത് വർഷത്തോളമായി പ്രവർത്തിക്കുന്ന മലയാളികള്‍ക്ക് ഏറ്റവും സുപരിചിതനായ നടനാണ് സുരാജ് വെഞ്ഞാറമൂട്.

alternatetext

ഇതുവരെ നാഷണല്‍ അവാർഡും പല കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടാൻ നടന് ക‍ഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ വിക്രം നായകനായ തമിഴ് ചിത്രം വീര ധീര സൂരനില്‍ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനിടെയാണ് നടൻ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.

കന്നഡ നടൻ ശിവരാജ് കുമാറിൻ്റെ ‘ഡാഡ്’ സിനിമയിലാണ് നടൻ അരങ്ങേറ്റം കുറിക്കുന്നത്. സഹതാരം സുരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് സുരാജ് കന്നഡയിലും അരങ്ങേറ്റം കുറിക്കുന്ന കാര്യം ആരാധകര്‍ അറിയുന്നത്.

കന്നഡ സംവിധായകനും നടനുമായ അരവിന്ദ് കുപ്ലിക്കർ, സുരാജുമായുള്ള ‘ഡാഡിൻ്റെ’ സെറ്റില്‍ വെച്ചുള്ള ചിത്രവും അതിനോടൊപ്പം ചെറിയ കുറിപ്പും ആരാധകരുമായി പങ്കുവെച്ചു. “ഷൂട്ടിംഗ് നല്ല അനുഭവമായിരുന്നു,” സുരാജിൻ്റെ പ്രകടനവും കഥാപാത്രത്തെ പറ്റിയുള്ള കാ‍ഴ്ചപ്പാടുകളും ഏറെ പ്രചോദനമായി. സെറ്റില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നത് ഒരു ഫാൻബോയ് മോമെൻ്റ് ആയിരുന്നു. ഞങ്ങള്‍ പങ്കുവെച്ച രണ്ട് മിനിറ്റുകള്‍ എന്നും എൻ്റെ ഹൃദയത്തിലുണ്ടാകും.” അദ്ദേഹം കുറിച്ചു.