
ബോളിവുഡ് താരം ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ‘ദേവ’.സിനിമയുടെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

2. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷനും സസ്പെന്‍സും ചെയ്‌സും ഒക്കെ കൂടിക്കലര്‍ന്ന ഒരു ചിത്രമാകും ദേവ എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.
തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.
വന്‍ അഭിപ്രായങ്ങളാണ് ട്രെയ്‌ലറിന്റെ യുട്യൂബ് കമന്റ് ബോക്‌സില്‍ ലഭിക്കുന്നത്. ഷാഹിദ് കപൂര്‍ ആരാധകരായ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് ഇതില്‍ ഏറെയും. ജനുവരി 31 നാണ് ചിത്രത്തിന്റെ റിലീസ്.




