alternatetext

സുധീര്‍ ആനന്ദ് നായകനായി ഹൈലേസാ ടൈറ്റില്‍ പോസ്റ്റര്‍

alternatetext
alternatetext

സുധീർ ആനന്ദ് നായകനായി പ്രസന്ന കുമാർ കോട്ട സംവിധാനം ‘ഹൈലേസോ”യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തിറങ്ങി.

alternatetext

ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്ബൻ ഹിറ്റായ കോർട്ടിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്. കർഷക സമൂഹങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തില്‍ നിന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഒരു കപ്പലിന്റെ ആകൃതിയില്‍ ഉള്ള ലോഗോയില്‍, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ ‘S” എന്ന അക്ഷരം രൂപപ്പെടുത്തിയാണ് ടൈറ്റില്‍ ലോഗോ. ആയുധം പിടിച്ച്‌ ഒരു നിഗൂഢ രൂപവും അതില്‍ കാണാം.

രക്തത്തില്‍ കുതിർന്ന ഒരു വാള്‍ ടൈറ്റില്‍ നാടകീയത വർദ്ധിപ്പിക്കുന്നു, ദിവ്യമായ ശക്തിയെയും സംഘർഷത്തെയും സൂചിപ്പിക്കുന്ന ടൈറ്റില്‍ പോസ്റ്റർ കഥയുടെ തീവ്രമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്. നടാഷ സിംഗ്, നക്ഷ ശരണ്‍ എന്നിവരാണ് നായികമാർ. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ പ്രധാന വേഷത്തില്‍ എത്തുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്, സംഗീത സംവിധായകൻ: അനുദീപ് ദേവ്, എഡിറ്റർ: ഛോട്ടാ കെ. പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും. വജ്ര വരാഹി സിനിമാസിന്റെ ബാനറില്‍ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്നു. പി.ആർ.ഒ: ശബരി