alternatetext

അസ്കര്‍ സൗദാൻ നായകനാകുന്ന ദി കേസ് ഡയറി; ഫസ്റ്റ്ലുക്ക്

alternatetext
alternatetext

അസ്കർ സൗദാൻ, രാഹുല്‍ മാധവ്, സാക്ഷി അഗർവാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മല്‍ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോണ്‍, രേഖ നീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

alternatetext

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ചായഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു. എ.കെ. സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.

എസ്. രമേശൻ നായർ, ബി.കെ. ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ, ബിബി എല്‍ദോസ് ബി. എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.

കഥ-വിവേക് വടശേരി, ഷഹീം കൊച്ചന്നൂർ, എഡിറ്റിംഗ്-ലിജോ പോള്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ അനീഷ് പെരുമ്ബിലാവ്, ആർട്ട്-ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റില്‍സ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്, ആക്ഷൻ-റണ്‍ രവി, ബിജിഎം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ.ജി. ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി.എം., സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനില്‍കുമാർ, പി ആർ ഒ-എ.എസ്. ദിനേശ്.