
രാവണ പ്രഭു റീ റിലീസ് ഒക്ടോ. 10ന്

ഛോട്ടാ മുംബൈയ്ക്കു പിന്നാലെ റീ റിലീസിന് എത്തുന്ന മോഹൻലാല്‍ ചിത്രം രാവണപ്രഭു ഒക്ടോബർ 10 ന് തിയേറ്രറുകളില്‍.
ഫോർകെ ഡോള്‍ബി അറ്റ് മോസില്‍ മാറ്റിനി നൗ ആണ് സിനിമ റീമാസ്റ്റർ ചെയ്യുന്നത്.
2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ രാവണ പ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട വേഷങ്ങള്‍ മോഹൻലാല്‍ അവതരിപ്പിച്ചു. മോഹൻലാലിന്റെ എവർ ക്ലാസിക് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് . വസുന്ധരദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ്. വർഗീസ്, സായ്‌കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആണ് നിർമ്മാണം.