വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസിന്റെ നോര്‍ഡ് സമ്മര്‍ ലോഞ്ച് ഇവന്റില്‍ വെച്ചാണ് കമ്ബനി ഫോണ്‍ അവതരിപ്പിച്ചത്. ഇവന്റില്‍ നോര്‍ഡ് 3 5ജി സ്മാര്‍ട്ട്‌ഫോണും പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 782ജി ചിപ്സെറ്റ്, 120എച്ച്‌ഇസെഡ് അമോലെഡ് ഡിസ്പ്ലേ, 50 എംപി ട്രിപ്പിള്‍ കാമറ എന്നിവയെല്ലാമുണ്ട്.
അക്വാ സര്‍ജ്, ഗ്രേ ഷിമ്മര്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ ഡിവൈസിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് വില. ഫോണിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപ വിലയുണ്ട്. ഈ ഫോണിന്റെ വില്‍പ്പന ആഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ഈ ഫോണിന് ഒരേ സമയം 24 ആപ്പുകള്‍ വരെ ഓപ്പണ്‍ ചെയ്യാന്‍ കഴിയുമെന്ന് കമ്ബനി പറയുന്നു. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് കളര്‍ ഒഎസ് 13.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.