ഹ്യൂമര്‍ ഹൊറര്‍ കഥയുമായി ഓട്ടം തുള്ളല്‍ വരുന്നു; ചിത്രം തിയറ്ററുകളിലേയ്ക്ക്

alternatetext

ഓട്ടം തുള്ളല്‍ എന്ന ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിലെത്തും. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്.

alternatetext

വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.

ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്.

ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരണ്‍ മഹാജൻ, ജി. മാർത്താണ്ഡൻ.

വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകർന്നിരിക്കുന്നു.

പ്രദീപ് നായർ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമല്‍.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ – സിജി തോമസ് നോബല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയില്‍ക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റില്‍സ് – അജി മസ്ക്കറ്റ്. മാനേജേഴ്സ് – റഫീഖ് ഖാൻ, മെല്‍ബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കണ്‍ട്രോളർ – ബിജു കടവൂർ, പിആർഒ-വാഴൂർ ജോസ്.