ഒടിയനായി പൃഥ്വിരാജ്, നായിക മഞ്ജു വാര്യര്‍; രാഹുല്‍ സദാശിവൻ ചിത്രത്തിനു തുടക്കമായി

alternatetext

 ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷന് പൂജ ചടങ്ങുകളോടെ തുടക്കമായി.

alternatetext

ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ സംവിധായകൻ രാഹുല്‍ സദാശിവൻ സ്വിച്ച്‌ ഓണ്‍ കർമ്മം നിർവ്വഹിച്ചു. പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, നിർമാതാവ് സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.

ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഏറേ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് അണിയറയില്‍ ഒരുങ്ങുന്നത്.

കരണ്‍ ജോഹർ, അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ഹൊറർ ചിത്രം നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇൻഡ്യൻ തലത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരീസ് ദേശം, പി ആർ ഒ-എ.എസ്. ദിനേശ്.