ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ‘ഒരു കൊറിയന്‍ കണ്‍ഫ്യൂഷന്‍’

alternatetext

‘അപരിചിതന്‍’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സഞ്ജീവ് ശിവന്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ഒരു കൊറിയന്‍ കണ്‍ഫ്യൂഷന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 7-ന് ഇടുക്കിയില്‍ പൂജയോടെ ആരംഭിക്കും. സംവിധായകനും നടനുമായ അല്‍ഫോന്‍സ് പുത്രന്‍, മേനക സുരേഷ്, ബിനു പപ്പു, പ്രിയങ്ക നായര്‍, അഞ്ജ അപ്പുക്കുട്ടന്‍, സുരേഷ് കുമാര്‍ എന്നിവരോടൊപ്പം കൊറിയന്‍ നടിയായ ആമി ജംഗ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന സവിശേഷത.

alternatetext

സഞ്ജീവ് ശിവന്‍ തന്നെ കഥയൊരുക്കുന്ന ചിത്രത്തിന് പ്രതീഷ് ലാല്‍ ആണ് തിരക്കഥയും സംഭാഷണവും തയാറാക്കുന്നത്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും ഗുല്‍രാജ് സിംഗ് സംഗീത സംവിധാനവും സോണി ശശാങ്കന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. എപ്പിക് സ്റ്റുഡിയോസ്, ബീക്കണ്‍ മീഡിയ എന്നിവ ട്രൈപോഡ് മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘അണ്ടര്‍ഗ്രൗണ്ട് ഇന്‍ഫെര്‍നോ’, ‘ദി അച്ച്യുംഗ് ബേബി’ തുടങ്ങിയ നിരവധി ശ്രദ്ധേയമായ അന്താരാഷ്ട്ര ഡോക്യുമെന്ററികളും സഞ്ജീവ് സംവിധാനം ചെയ്തിട്ടുണ്ട്