
സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന അരുണ്‍ മാതേശ്വരൻ ചിത്രം ‘ഡിസി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം ഓഗസ്റ്റ് 7-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികള്‍. ചിത്രത്തില്‍ വാമിക ഗബ്ബിയാണ് നായികയായി എത്തുന്നത്. ഒരു ഗ്യാങ്‌സ്റ്റർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ‘ദേവദാസ്’ എന്ന കഥാപാത്രമായാണ് ലോകേഷ് വേഷമിടുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ട്രെയ്‌ലറിലെ പശ്ചാത്തല സംഗീതവും വമ്പൻ ആക്ഷൻ രംഗങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വാമിഖ ‘ചന്ദ്ര’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.



