
പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്. ഒരു റൊമാന്റിക് ഫണ്‍ എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്.

കൂടാതെ ചിത്രം 100 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷന്‍ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗണ്‍ തുടങ്ങിയ സിനിമയും ഈ കളക്ഷന്‍ നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 14ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.




