
എസ് . എസ് രാജമൗലി- മഹേഷ് ബാബു ബ്രഹ്മാണ്ഡ ചിത്രത്തില്‍ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭ എന്ന കഥാപാത്രമായി പൃഥ്വിരാജ് .

ഹൈടെക് വീല്‍ചെയറില്‍ പൃഥ്വിരാജിനെ പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നു . പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് പൃഥ്വിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി .ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ”രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ.
“കുംഭയെ അവതരിപ്പിക്കുന്നു, ഞാൻ ഇതുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീർ ണ്ണമായ കഥാപാത്രമാണത്. മഹേഷ് ബാബു നിങ്ങള്‍ക്കായി ഞാൻ തയ്യാറാണ്. പ്രിയങ്കാ ചോപ്രാ ഗെയിം ആരംഭിക്കുന്നു. എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി”.
“” പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ചു കുറിച്ചു.
നവംബർ 15ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യൻ സിനിമ കണ്ടതില്‍ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പി .ആർ .ഒ മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖർ.




