
രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ നായകൻ. കുഞ്ചാക്കോ ബോബനും രതീഷ് അമ്ബാട്ടും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് ഷാഹി കബീർ രചന നിർവഹിക്കുന്നു.

നായാട്ട്, ഡ്രൈവർ ഓണ്‍ ഡ്യൂട്ടി ചിത്രീകരണം പുരോഗമിക്കുന്ന എഡിറ്റർ കിരണ്‍ ദാസ് ചിത്രം എന്നീ ചിത്രങ്ങള്‍ക്കുശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒരുമിക്കുകയാണ്. കമ്മാര സംഭവം, തീർപ്പ്, എം.ടിയുടെ ആന്തോളജി മനോരഥങ്ങളിലെ കടല്‍ക്കാറ്റ് എന്നീ ചിത്രങ്ങള്‍ രതീഷ് അമ്ബാട്ട് ഒരുക്കിയിട്ടുണ്ട്. ഏഴ് സുന്ദര രാത്രികള്‍, തീർപ്പ്, റോന്ത് എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികൂടിയാണ്.അതേസമയം കുഞ്ചാക്കോ ബോബൻ, ലിജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലർ ആണ് .
കിരണ്‍ ദാസിന്റെ ആദ്യ സംവിധാന സംരംഭം ഭൂഷണ്‍ കുമാറിന്റെയും ഗുല്‍ഷൻ കുമാറിന്റെയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മാണം.
സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുണ്‍ ചെറുകാവില്‍, വിനീത് തട്ടില്‍, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരണ്‍ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്ബർ 3 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്‌റോത്ര എന്നിവർ സഹനിർമ്മാതാക്കളാണ്.
ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരണ്‍ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്.




