alternatetext

ദുരൂഹതകളുടെ ആമോസ് അലക്സാണ്ടര്‍ ; ടീസര്‍

alternatetext
alternatetext

ഞെട്ടിപ്പിക്കുന്ന ദുരൂഹതകളുമായി ആമോസ് അലക്സാണ്ടർ ടീസർ പുറത്തിറങ്ങി .ജാഫർ ഇടുക്കി ആണ് ആമോസ് അലക്സാണ്ടർ. അവതാരങ്ങള്‍ പിറവിയെടുക്കുന്ന ദിവസം ലോകത്തില്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാകുമെന്ന് ജാഫർ ഇടുക്കി പറയുമ്ബോള്‍ എന്താണ് അതിനു പിന്നില്‍ ആകഥാപാത്രം ഉദ്ദേശിക്കുന്നതെന്ന് ആകാംക്ഷ ജനിപ്പിക്കുന്നു.

alternatetext

വേഷത്തിലും, രൂപത്തിലും, അവതരണത്തിലും എല്ലാം വലിയ വ്യത്യസ്ഥത ഈ കഥാപാത്രത്തിന് നല്‍കുന്നു നവാഗതനായ സംവിധായകൻ അജയ് ഷാജി .സസ്പെൻസ് – ക്രൈം- ത്രില്ലർ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ അജു വർഗീസും ഗൗരവമാർന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോണ്‍,ഡയാന ഹമീദ്, സുനില്‍ സുഗത,ശ്രീജിത്ത് രവി,നാദിർഷ, അഷറഫ് പിലാക്കല്‍, രാജൻ വർക്കല, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ, സംഭാഷണം-അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങള്‍ -പ്രശാന്ത് വിശ്വനാഥൻ, ഛായാഗ്രഹണം – പ്രമോദ് കെ.

പിള്ള.സംഗീതം – മിനി ബോയ്. എഡിറ്റിംഗ് -സിയാൻ ശ്രീകാന്ത്. കലാസംവിധാനം – കോയാസ്’ മേക്കപ്പ് – നരസിംഹ സ്വാമി.ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂണ്‍ ബീം. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.