alternatetext

‘കല്യാണരാമൻ’ വീണ്ടും തിയറ്ററുകളിലേക്ക്

alternatetext
alternatetext

മലയാള സിനിമയിലിപ്പോള്‍ റീ റിലീസ് ട്രെൻഡാണ്. മോഹൻലാല്‍ ചിത്രമായ രാവണപ്രഭുവാണ് ഏറ്റവുമൊടുവില്‍ പ്രേക്ഷകരിലേക്കെത്തിയ റീ റിലീസ് ചിത്രം.

alternatetext

റീ റിലീസിലും പുത്തൻ റെക്കോർഡുകള്‍ തീർക്കുകയാണ് രാവണപ്രഭു. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാല്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ദിലീപ് ചിത്രവും റീ റിലീസിനൊരുങ്ങുകയാണ്. കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ റീ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദിലീപ്, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയ വമ്ബന്‍ താര നിരയും ഇന്നും ഓർത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന കോമഡിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. 4K അറ്റ്മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണർ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കല്യാണരാമൻ.

2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി നായരമ്ബലവുമാണ്. ലാല്‍ ക്രിയേഷൻസിന്റെ ബാനറില്‍ ലാല്‍ നിർമിച്ച ഈ ചിത്രം ലാല്‍ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും.

ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാല്‍, നവ്യ നായർ, ജ്യോതിർമയി, സലിം കുമാർ, ഇന്നസെന്റ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്ബൂതിരി, കൊച്ചു പ്രേമൻ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍. 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയില്‍ പ്രേക്ഷകർക്ക് മുൻപില്‍ എത്തിക്കാനാണ് ശ്രമം.