alternatetext

ദുല്‍ഖര്‍ ചിത്രം ‘കാന്ത’ നവംബര്‍ 14ന്

alternatetext
alternatetext

ദുല്‍ഖർ സല്‍മാൻ നായകനായ തമിഴ് ചിത്രം കാന്ത നവംബർ 14ന് തിയേറ്ററിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ച്‌ അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി.

alternatetext

സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ദുല്‍ഖർ സല്‍മാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷ ചിത്രമാണ് കാന്ത. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും നിർമ്മാണ പങ്കാളിയാണ്. തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖർ സല്‍മാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് കാന്ത. ദുല്‍ഖറിനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെ ചിത്രം സഞ്ചരിക്കുന്നു. ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റർ, എഡിറ്റർ: ലെവെലിൻ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ.ഒ: ശബരി.