
റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിലെത്തും.മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദില്‍, മണികണ്ഠൻ, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, ബൈജു കുട്ടൻ, അജയ് ഘോഷ്, രാജീവ് മേനത്ത്, കമല്‍മോഹൻ, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ.കെ. സുനില്‍ കുമാർ, റിമോ, അൻസാർ അബ്ബാസ്, ദാസൻ, പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

വെസ്റ്റേണ്‍ ബ്രീസ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ ബാബു കാരാട്ട്, സി.കെ. സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികള്‍ക്ക് ഉൻമേഷ് സംഗീതം പകരുന്നു. ശ്രുതി, കാവ്യാ രാജ്, രാജീവ്, ഉൻമേഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-റഷീം അഹമ്മദ്.
പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്‌സ്- രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയുഷ് സുന്ദർ, അസിസ്റ്റന്‍റ് ഡയറക്ടർ-അൻസാർ അബ്ബാസ്, ജയരാജ്, അരുണ്‍കുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റില്‍സ്-ജയപ്രകാശ് അതളൂർ,ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട്,
പ്രൊജക്‌ട് ഡിസൈനർ-അരുണ്‍ ലാല്‍,പ്രൊഡക്ഷൻ കണ്‍ട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കണ്‍ട്രോളർ- കാട്ടുങ്കല്‍ പ്രഭാകരൻ, പ്രൊജക്‌ട് കോ ഓർഡിനേറ്റർ-എല്‍ പി സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി. എണ്‍പതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന കനോലി ബാൻഡ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.




