alternatetext

സിനിമ സ്വപ്നം നെഞ്ചിലേറ്റിയവരുടെ കഥ പറയുന്ന ചിത്രവുമായി വിനോദ് ഗോപിജി

alternatetext
alternatetext

സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിന്‍റെ കഥ പറയുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നു.നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ത്വര ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് ഗോപിജിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

alternatetext

സിനിമ ലോകത്തിന്‍റെ വർണപ്പകിട്ടും ലഹരിയുടെ യാഥാർത്ഥ്യങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്നതാണ് ഈ സിനിമ.

വൈബ് വില്ലേജ് ഹബ്ബിന്‍റെ ബാനറില്‍ നിർമിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ വിഹാൻ, അരുണ്‍ രാജ്, പ്രദീപ് രാജ്, ശ്വാല്‍ ഹേമന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതുമുഖം കീർത്തി കൃഷ്ണയാണു നായിക. അനില്‍ ശങ്കരത്തില്‍, രാമചന്ദ്രൻ വെട്ടിയറ, ബിനു ജി., ജഗൻ പൂവാർ, ചന്ദ്രൻ അരൂക്കുറ്റി പാണാവള്ളി, അജിത്ത് കുമാർ, ആകാശ് ഡാനിയേല്‍, ഹരികുമാർ ഭാസ്കരൻ, ഹരി വജ്രാ, ജേക്കബ് സാം, ഗോവർദ്ധൻ രതീഷ് മലയം, മനോഹരൻ കൈതക്കോട്, പ്രകാശൻ ഓവാട്ട്, സുജിത് ജെ. എസ്, സച്ചിൻ നായർ, സുമേഷ് പാലാട്ട്, വിശ്വനാഥ് പി.ആർ., പൊയ്ക മുക്ക്, ആരിഫ് അല്‍ അനാം, കെ. സുകുമരൻ, അശോക് നെട്ടയം, ശ്രീലക്ഷ്മി അരുണ്‍, അനഘ, സൂര്യ സുരേഷ്, രേഖ പണിക്കർ, ആശാ ഗോവിന്ദ്, ഇഷ ഷേർളിൻ, ജയലളിത, വിജയലക്ഷ്മി പൊയ്കമുക്ക് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന്‍റെ ആരംഭം കുറിച്ചത്. നവംബർ മധ്യത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം വാഗമണ്‍, പീരുമേട് ഭാഗങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.