
ഫൈനല്‍ ഡെസ്റ്റിനേഷൻ, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗണ്‍ എന്നിങ്ങനെ ഹോളിവുഡിലെ ഹിറ്റ് സിനിമകളും ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ഉള്‍പ്പെടെ മികച്ച ഒരു പിടി സിനിമകളാണ് ആ മാസം ഓടിടിയില്‍ റിലീസിനെത്തുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകയുടെ ഓടിടി റിലീസിന്റെ അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്.
ഓടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍
ഫൈനല്‍ ഡെസ്റ്റിനേഷൻ ബ്ലഡ് ലൈൻ: ജിയോഹോട്ട്സ്റ്റാർ | ഇംഗ്ലീഷ് | ഒക്ടോബർ 16
ഹൗ ടു ഡ്രെയിൻ യുവർ ഡ്രാഗണ്‍: ജിയോഹോട്ട്സ്റ്റാർ | ഇംഗ്ലീഷ് | ഒക്ടോബർ 14
ട്വീറ്റ്സ്: നെറ്റ്ഫ്ലിക്സ് | ഇംഗ്ലീഷ് | ഒക്ടോബർ 16
ആഭ്യന്തര കുറ്റവാളി: സീ 5 |മലയാളം|ഒക്ടോബർ 17
ഈ മികച്ച സിനിമകള്ക്കൊപ്പെ തന്നെ ലോകയുടെ ഓടിടി റിലീസിന്റെ ഒരു അപ്ഡേറ്റ് റിപ്പോർട്ടും പുറത്തെത്തിയിട്ടുണ്ട്. ഒക്ടോബർ 23 മുതല്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ കാണാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ എന്നാല്‍ ലോകയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല




