
ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന ‘ഇഡ്ഡലി കടൈ’ട്രെയ്‌ലർ പുറത്തിറങ്ങി. നിത്യാ മേനോൻ ആണ് ധനുഷിന്റെ നായിക.

കോയമ്ബത്തൂർ പ്രോസോണ്‍ മാളില്‍ നടന്ന ചടങ്ങില്‍ ട്രെയ്‌ലർ റിലീസ് ചെയ്തു.
ഒക്ടോബർ ഒന്നിന് ‘ഇഡ്ഡലി കടൈ’ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. തമിഴ്‌നാട്ടിലെ ഒരുഗ്രാമത്തിലെ ഇഡ്ഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെന്റ്‌സും ഒക്കെ ചേർന്നതാണ് സിനിമയുടെ പ്രമേയം. രണ്ടുമിനിറ്റ് 22 സെക്കന്റുള്ള ട്രെയ്‌ലറിന് വമ്ബിച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ധനുഷിനേയും നിത്യാ മേനോനെയും കൂടാതെ സത്യരാജ്, സമുദ്രക്കനി, പാർഥിപൻ, അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരണ്‍, ഗീത കൈലാസം തുടങ്ങിയ വൻ താരനിര തന്നെ ‘ഇഡ്ഡലി കടൈ’യില്‍ ഒന്നിക്കുന്നു. സെന്റിമെന്റ്‌സും പ്രണയവും ആക്ഷനും ചേർന്ന എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ‘ ഇഡ്ഡലി കടൈ’ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഡോണ്‍ പിക്ച്ചേഴ്സിന്റെയും വണ്ടർബാർ ഫിലിംസിന്റേയും ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേർന്നാണ് ‘ഇഡ്ഡലി കടൈ’ നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. ധനുഷ്, ശ്വേതാമോഹൻ, റാപ്പർ അരിവാരസു, ആന്റണി ദാസൻ എന്നിവർ പാടിയിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിട്ടുണ്ട്.
ധനുഷിന്റെ ‘ഇഡ്ഡലി കടൈ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി
ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന ‘ഇഡ്ഡലി കടൈ’ട്രെയ്‌ലർ പുറത്തിറങ്ങി. നിത്യാ മേനോൻ ആണ് ധനുഷിന്റെ നായിക. കോയമ്ബത്തൂർ പ്രോസോണ്‍ മാളില്‍ നടന്ന ചടങ്ങില്‍ ട്രെയ്‌ലർ റിലീസ് ചെയ്തു.




