
ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് ഒക്ടോബർ രണ്ടിന് തന്നെ വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആരാധകർക്ക് മുന്നിലേക്ക് എത്തുമെന്ന് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ട്രെയിലർ സെപ്റ്റംബർ 22-ന് ഉച്ചയ്ക്ക് 12.45-ന് എത്തുമെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോള്‍ സിനിമാ ആരാധകരില്‍ ആവേശം ഉയർത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്‍റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ ബിഗ് സ്ക്രീനുകളില്‍ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
പിന്നീട് ഈ ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്‌ഓഫീല്‍ മികച്ച കളക്ഷനുകള്‍ നേടുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്‍റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. 2022-ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുക.
മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്‍റെ അനൗണ്‍സ്മെന്‍റ് പോസ്റ്ററും ടീസറും ട്രെൻഡിംഗ് ആവുകയും ആരാധകർക്കിടയില്‍ ഒരുപാട് ചർച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.
ഫാന്‍റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടില്‍ ഇടം നേടിയിരുന്നു. ചരിത്രം ആവർത്തിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. പിആർഒ – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിംഗ് ഫോർത്ത്.




