
കതിർ, ഷൈൻ ടോം എന്നിവർ പ്രധാനവേഷത്തിലെത്തിയ മീശ ഒടിടിയില്‍. ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് നടത്തുന്ന ചിത്രം ആരാധകരുടെ മനസ് കീഴടക്കി മുന്നേറുകയാണ്.ആകർഷകമായ കഥാതന്തു, മികച്ച പ്രകടനങ്ങള്‍, സിനിമാറ്റിക് ദൃശ്യങ്ങള്‍ എന്നിവ മീശയെ സീസണിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മലയാള റിലീസുകളില്‍ ഒന്നാക്കി മാറ്റുന്നു.

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ഡ്രാമ ചിത്രമാണ് മീശ. ഹക്കീം ഷാ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു,ഹസ്ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
യൂണികോണ്‍ മൂവീസിന്‍റെ ബാനറില്‍ സജീർ ഗഫൂർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹണം സുരേഷ് രാജൻ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്-മനോജ്,സംഗീതം-സൂരജ് എസ്. കുറുപ്പ്, ലൈൻ പ്രൊഡ്യൂസർ-സണ്ണി തഴുത്തല, പ്രൊഡക്ഷൻ കണ്‍ട്രോളർ-പ്രവീണ്‍ ബി. മേനോൻ, പി ആർ ഓ-എ.എസ്. ദിനേശ്.




