alternatetext

‘കളങ്കാവല്‍’ ടീസര്‍ ‘ലോക’ക്ക് ഒപ്പം തീയേറ്ററുകളില്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍

alternatetext
alternatetext

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്.

alternatetext

ഓഗസ്റ്റ് 28-ന് ആഗോള റിലീസായി എത്തുന്ന ‘ലോക- ചാപ്റ്റർ വണ്‍: ചന്ദ്ര’ എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളില്‍ ആണ് ‘കളങ്കാവല്‍’ ടീസർ പ്രദർശിപ്പിക്കുക.

ടീസർ അപ്ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടാണ്. മാസ്സ് ലുക്കില്‍ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്ബനി നിർമ്മിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വേഫറർ ഫിലിംസ് തന്നെയാണ് ‘ലോക’ നിർമിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ‘കളങ്കാവ’ലിന്റെ തിരക്കഥ രചിച്ചത്.

ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായ് സംവിധാനംചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വിനായകൻ ജയകൃഷ്ണൻ എന്ന പോലീസ് ഓഫീസർ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍, സ്റ്റാൻലി ദാസ് എന്ന് പേരുള്ള ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണായക വേഷം ചെയ്യുന്നത്. ആനന്ദ് എന്നാണ് ജിബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീണ്‍ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനില്‍ സിങ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, ഡിജിറ്റല്‍ മാർക്കറ്റിങ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ.