alternatetext

അര്‍ജുൻ അശോകന്‍റെ വ്യത്യസ്ത ഗെറ്റപ്പ്; ചത്തപച്ച ഫസ്റ്റ്ലുക്ക്

alternatetext
alternatetext

അർജുൻ അശോകൻ നായകനാകുന്ന ചത്ത പച്ച എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിംഗ് ആക്ഷൻ കോമഡി എന്‍റർറ്റൈനെർ ആണ് ചത്ത പച്ച- റിംഗ് ഓഫ് റൗഡീസ്.ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് റെസ്ലിംഗ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് റീല്‍ വേള്‍ഡ് എന്‍റർടൈൻമെന്‍റ് ആണ്.

alternatetext

ട്രാൻസ് വേള്‍ഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീല്‍ വേള്‍ഡ് എന്റർടൈൻമെന്‍റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേള്‍ഡ് ഗ്രൂപ്പിന്‍റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്‍റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്‍റെ നിർമാണ പ്രക്രിയയില്‍, മമ്മൂട്ടി കമ്ബനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനില്‍ സിംഗ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

മലയാള സൂപ്പർ താരം മോഹൻലാലിന്‍റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാല്‍ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്. തിരക്കഥാകൃത്ത് സനൂപ് തൈക്കൂടം.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്.

പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയില്‍ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.

പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം 2025 മെയ് മാസത്തില്‍ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ.

2022ല്‍ കാൻ ഫിലിം ഫെസ്റ്റിവലില്‍ അവാർഡ് നേടിയ ഡെഡ്ലൈൻ എന്ന ചിത്രത്തിന്‍റെ വിജയത്തെത്തുടർന്ന് തന്‍റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാൻ ഷൌകത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്.

മലയാള സിനിമയുടെ കഥപറച്ചിലിന്‍റെ മികവിനെ, ഗുസ്തി വിനോദത്തിന്‍റെ വലിയ ഊർജവുമായി സംയോജിപ്പിക്കുക എന്നതാണ് ചത്ത പച്ചാ- റിംഗ് ഓഫ് റൗഡീസുമായി എത്തുന്ന അദ്ദേഹത്തിന്‍റെ ലക്‌ഷ്യം.

കൂടാതെ, ഈ ചിത്രം നിലവില്‍ നിരവധി പ്രധാന വേഷങ്ങള്‍ക്കായി കാസ്റ്റിംഗ് നടത്തുകയും ചെയ്യുകയാണ്. ഈ മാസം ഒരു ഓപ്പണ്‍ കാസ്റ്റിംഗ് കോള്‍ ആണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്.

മാർക്കോ ഛായാഗ്രാഹകൻ ചന്ദ്രു സെല്‍വരാജ്, ആക്ഷൻ- കലൈ കിംഗ്സണ്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെല്‍വി. പിആർഒ- വാഴൂർ ജോസ്.