ഗംഗ യമുന സിന്ധു സരസ്വതി; ടൈറ്റില്‍ പോസ്റ്റര്‍

alternatetext

പുതിയ ചലച്ചിത്ര നിർമാണ കമ്ബനിയായ പെൻ സിനിമാസ് ആദ്യമായി നിർമിക്കുന്ന ഗംഗ യമുന സിന്ധു സരസ്വതി എന്ന ആന്തോളജി സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ പാലാരിവട്ടം ഡോണ്‍ ബോസ്കോ മിനി തിയറ്ററില്‍വെച്ച്‌ പ്രകാശനം ചെയ്തു.

alternatetext

സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് ഭാരത്തിന്‍റെ പുണ്യ നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. സാജു നവോദയ (പാഷാണം ഷാജി), ലാല്‍ പ്രിയൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന തുടങ്ങിയവരാണ് സംവിധായകർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ടി.ആർ. ദേവൻ. മലയാള ചലചിത്ര താരങ്ങളായ ധർമ്മജൻ ബോള്‍ഡാട്ടി, വിപിൻ ജോർജ്, പ്രസാദ് കലാഭവൻ, പ്രദീപ് പള്ളുരുത്തി, മനോജ് ഗിന്നസ്, രശ്മി അനില്‍, മുഹമ്മ പ്രസാദ്, പ്രവീണ്‍ ഹരിശ്രീ, ഷഫീർ ഖാൻ, ,സൂരജ് പാലക്കാരൻ, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സജി പൊൻമേലില്‍, കുരുവിള മാത്യൂസ്. പോള്‍ ജെ. മാമ്ബിള്ളി. എം.ജി. ശ്രീജിത്, ജി. സന്തോഷ് കുമാർ, സി.ആർ. ലെനിൻ തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.കോഡിനേറ്റർ ഋഷി രതീഷ്.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർഒ-എ.എസ്. ദിനേശ്.