ജോഷി, മോഹൻലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘റണ്‍ ബേബി റണ്‍’ വീണ്ടും പ്രേക്ഷകരുടെ മുമ്ബില്‍

alternatetext

നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാല്‍ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റണ്‍ ബേബി റണ്‍” എന്ന ചിത്രം നവംബർ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്ബില്‍ എത്തും.

alternatetext

ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീല്‍ നിർമ്മിച്ച ഈ ചിത്രം, റോഷിക എന്റർപ്രൈസസാണ്,4 K ഡോള്‍ബി അറ്റ് മോസില്‍ തീയേറ്ററില്‍ എത്തിക്കുന്നത്.

റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹൻലാല്‍ നടത്തിയത്. തരീഷ് വേഗ ചിട്ടപ്പെടുത്തിയ സംഗീതത്തില്‍ മോഹൻലാല്‍ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണല്‍പ്പായയില്‍ എന്ന ഗാനവും പ്രേഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ വിജയത്തിന്റെ ഒരു ഘടകമായി അത് മാറുകയും ചെയ്തു.

ഒരിക്കല്‍ പ്രണയിനികളായിരുന്ന ക്യാമറാമാൻ വേണുവും (മോഹൻലാല്‍ ) ന്യൂസ് എഡിറ്റർ രേണുവും (അമല പോള്‍ )വിവാഹത്തിന്റെ വക്കിലെത്തിയപ്പോള്‍ തെറ്റിപ്പിരിഞ്ഞു. വർഷങ്ങള്‍ക്ക് ശേഷം അവർ ഒന്നിക്കുന്നു. ഭരതൻ പിള്ള എന്ന രാഷ്ട്രീയക്കാരനും (സായികുമാർ) രാജൻ കർത്ത എന്ന വ്യവസായിയും (സിദ്ദിഖ്) അവർക്ക് കുരുക്കുകളുമായി കാത്തിരുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

റിഷി എന്ന കഥപ്രാത്രമായി ബിജുമേനോനും ശ്രദ്ധേയനായി. സച്ചിയുടെ മികച്ച തിരക്കഥ ചിത്രത്തെ ശ്രദ്ധേയമാക്കി. കാക്ക കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്യാമറാമാൻ, ആർ.ഡി. ശേഖർ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. എഡിറ്റർ ശ്യാം ശശീധരൻ.

മോഹൻലാല്‍, അമല പോള്‍, ബിജു മേനോൻ, സിദ്ധിഖ്, സായികുമാർ, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങി വൻ താര നിര ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗാലക്സി ഫിലിംസ് നിർമ്മിച്ച ഈ ചിത്രം റോഷിക എന്റർപ്രൈസസ് ആണ് പുതിയ സാങ്കേതിക മികവോടെ വീണ്ടും നവംബർ 7 – ന് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്.

പി.ആർ.ഒ
അയ്മനം സാജൻ