
ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമായ ” ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര” യിലെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്.

ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരുടെയും, സാൻഡി, ചന്ദു സലിം കുമാർ. അരുണ്‍ കുര്യൻ എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. വമ്ബൻ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്നത്. “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാൻഡി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ‘വേണു’ ആയി ചന്ദുവും, ‘നൈജില്‍’ ആയി അരുണ്‍ കുര്യനും അഭിനയിച്ചിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വണ്‍: ചന്ദ്ര”. ചിത്രത്തിന്റെ തമിഴ്നാട് റിലീസ് എ ജി എസ് സിനിമാസ് ആണ്. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.
നേരത്തെ റിലീസ് ചെയ്ത ‘ലോക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്ബരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസർ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് വൈറലായി മാറിയത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകളും നല്‍കിയത്. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്ബൻ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്ബള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെല്‍വി ജെ, അർച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ – റിനി ദിവാകർ, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്




