alternatetext

പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

alternatetext
alternatetext

സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

alternatetext

കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി ‘ത്രീ മെൻ ആർമി’ എന്ന ചിത്രം സംവിധാനം ചെയ്തു.

അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തില്‍, കായംകുളം കണാരൻ, താളമേളം, ഡാൻസ്,ഡാൻസ്,ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകള്‍, ടൂ ഡേയ്സ് തുടങ്ങീ ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. 2018 ല്‍ പുറത്തിറങ്ങിയ ‘ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.