alternatetext

വീണ്ടും നിവിന്‍ പോളി – നയൻ താര ഹിറ്റ് കോംബോ; ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ടീസര്‍ പുറത്ത്

alternatetext
alternatetext

ലവ് ആക്ഷന്‍ ഡ്രാമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്.

alternatetext

വിനീത് ജയിന്‍റെ മാവെറിക് മൂവീസിന്‍റേയും പോളി ജൂനിയർ പിക്ചേഴ്സിന്‍റെയും ബാനറില്‍ നിവിൻ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്, ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

സ്‌കൂള്‍ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. ഫണ്‍, ആക്ഷൻ, ത്രില്ലര്‍ ജോനറില്‍ കംപ്ലീറ്റ് എന്റെർറ്റൈനെറായി ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഹരി എന്നാണ് ചിത്രത്തില്‍ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫണ്‍ ക്യാരക്ടറാണ് നിവിന്‍റേത് എന്നാണ് സൂചന. ഒരു പോലീസ് ഓഫീസർ ആയാണ് ചിത്രത്തില്‍ നയൻ‌താര വേഷമിടുന്നത്. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരുമിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന.

ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമയിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാല്‍, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രൻ, ഷിനോസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, സിബി മാത്യു അലക്സ്, എഡിറ്റർ- ലാല്‍ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സണ്‍ ജോർജ്, വസ്ത്രാലങ്കാരം- മെല്‍വി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം സരസ്വതി, സൌണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു-കലൈ കിങ്സണ്‍, ഗാനരചന- സുഹൈല്‍ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്-പ്രവീണ്‍ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)-അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്ബ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്‌എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്, ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കണ്‍ട്രോളർ- അർജുൻ ഐ മേനോൻ, സ്റ്റില്‍സ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോണ്‍ (24 AM)-യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാല്‍ കൃഷ്ണ