
അന്തരിച്ച നടൻ കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച് അഭിനയിച്ച ചിത്രം ‘ഇഴ’ ഈയിടെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിന് ഒരു മില്യണ്‍ കാഴ്ചക്കാരായിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് ചിത്രം മില്യണ്‍ കാഴ്ചക്കാരെ നേടിയത്. ഹൃദയസ്പർശിയായ ചിത്രമാണ് പലരും അഭിപ്രായപ്പെട്ടു.
നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതും സിറാജ് റെസ തന്നെയാണ്. ചിത്രത്തിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ യൂട്യൂബില്‍ വൈകാരികമായ കമൻറുകള്‍ പങ്കുവെച്ചിട്ടുണ്ട്.
സലാം ക്രിയേഷൻസിൻറെ ബാനറില്‍ സലിം മുതുവമ്മലാണ് ചിത്രത്തിൻറെ നിർമാണം. സിറാജ് റെസ തന്നൊണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം -ഷമീർ ജിബ്രാൻ, എഡിറ്റിങ് -ബിൻഷാദ്, പശ്ചാത്തല സംഗീതം -ശ്യാം ലാല്‍, അസോസിയേറ്റ് ക്യാമറ -എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -എൻ.ആർ. ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് -ശിഹാബ് കെ എസ്, കില്‍ജി കൂളിയാട്ട് എന്നിവരാണ്.




