ഇന്ദ്രന്‍സ് നായകനായ ‘പ്രൈവറ്റ്’ പ്രദര്‍ശനത്തിന് 

alternatetext

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പ്രൈവറ്റ്’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.

alternatetext

ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറക്കാർ പുറത്ത് വിട്ടിരുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്ബനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം-ഫൈസല്‍ അലി. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ- തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്, മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ-നിജില്‍ ദിവാകരൻ, സ്റ്റില്‍സ്-അജി കൊളോണിയ, പി ആർ ഒ-എ എസ് ദിനേശ്.