alternatetext

ആറു മില്യൻ കാഴ്ചക്കാരുമായി മദ്രാസിയിലെ സലമ്ബല പാട്ട്

alternatetext
alternatetext

എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയില്‍ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ആദ്യ ഗാനം “സലമ്ബല” ആറു മില്യൻ കാഴ്ചക്കാരുമായി മുന്നേറുന്നു.

alternatetext

സലമ്ബല ഗാനം ആലപിച്ചത് തമിഴിലെ പുതിയ സംഗീത സംവിധായകനായ സായ് അഭ്യങ്കറാണ് . ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ് ആയി. വരികള്‍ സൂപ്പർ സുബുവിന്റേതാണ്. സായ് അഭ്യങ്കറും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണ്.

.ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിലാണ് ആക്ഷൻ ചിത്രമായ മദ്രാസി ഒരുങ്ങുന്നത്. മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണ് മദ്രാസി.രുക്മിണി വസന്ത് , വിദ്യുത് ജംവാല്‍, ഷബീർ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ,ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം സെപ്തംബർ അഞ്ചിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പി .ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖർ