alternatetext

ആദ്യ കാഴ്ചയുമായി ‘ആകാശം ലോ ഒക താര”

alternatetext
alternatetext

തെലുങ്കില്‍ ഞെട്ടിക്കാൻ വീണ്ടും ദുല്‍ഖർ

alternatetext

ദുല്‍ഖർ സല്‍മാൻ നായകനായ തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്.

ഒരു ഇളം കാറ്റുപോലെ തലോടുന്ന സിനിമ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഫസ്റ്റ് ഗ്ളിംസ് വന്നത്. മഹാനടി, സീതാരാമം, ലക്കി ഭാസ്‌കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കില്‍ തിളങ്ങുന്ന ദുല്‍ഖർ വലിയ ആരാധവൃന്ദവും ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്ബനികളായ ഗീത ആർട്സ്, സ്വപ്‌ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു .സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണം. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോക ഒക താര ഉടൻ പ്രേക്ഷകരുടെ മുന്നില്‍ എത്തും.