alternatetext

രണ്ടരവര്‍ഷത്തിനിടെ റീറിലീസ് ചെയ്തത് അറുപത് ചിത്രം,നേട്ടമുണ്ടാക്കി ദേവദൂതനും സ്ഫടികവും വടക്കൻ വീരഗാഥയും

alternatetext
alternatetext

പത്തനംതിട്ട: നല്ല ചിത്രങ്ങള്‍ എത്രവർഷം കഴിഞ്ഞ് തിയേറ്ററുകളില്‍ എത്തിയാലും പ്രേക്ഷകർ സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് അവയുടെ റീറിലീസ് ബോക്സ് ഓഫീസ് കളക്ഷനുകള്‍ നല്‍കുന്നത്.

alternatetext

രണ്ടര വർഷത്തിനിടയില്‍ റീറിലീസ് ചെയ്ത സിനിമകളുടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 300 കോടി രൂപയാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അറുപത് ചിത്രം രണ്ടരവർഷത്തിനിടെ റീറിലീസ് ചെയ്തു. ഇവയില്‍ ഏറ്റവും വിജയം നേടിയത് ഹിന്ദി ചിത്രമായ ‘സനം തേരി കസം’-41 കോടി രൂപ ലഭിച്ചു.

ഹിന്ദി ചിത്രങ്ങളായ തുമ്ബാട് (31 കോടി), യെ ജവാനി ഹെയ് ദിവാനി (25), തമിഴിലെ ഗില്ലി (24 കോടി) എന്നിവയും റീറിലീസില്‍ മികച്ച വിജയം നേടി. ഇവയുടെ ഓവർസീസ് കളക്ഷൻകൂടി കണക്കാക്കിയാല്‍ തുക ഇനിയും കൂടും.

റീറിലീസ് ചെയ്തവയില്‍ 37 എണ്ണം ഒരുകോടിയിലേറെ നേടി. റീറിലീസില്‍ നഷ്ടംവന്നവ കുറവ്.

ഹിന്ദിയിലും തമിഴിലുമാണ് കൂടുതല്‍ റീറിലീസുകള്‍. ഇവയില്‍ പഴയ ഫിലിമിലുള്ള ചിത്രങ്ങള്‍ മിക്കതും റീമാസ്റ്റർചെയ്തായിരുന്നു റീറിലീസ്. അതിന് ശരാശരി ഒരുകോടി രൂപ ചെലവുവരും. എങ്കിലും നഷ്ടം സംഭവിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡിജിറ്റല്‍ ഫോർമാറ്റിലുള്ള ചിത്രങ്ങള്‍ റീറിലീസ് ചെയ്യാൻ, പഴയതിനെ അപേക്ഷിച്ച്‌ ചെലവ് കുറവാണ്. അതിനാല്‍ ലാഭം കൂടും.

എട്ട് ചിത്രമാണ് മലയാളത്തില്‍ റീറിലീസ് ചെയ്തത്. മലയാളം റീറിലീസ് സിനിമകള്‍ 17 കോടിയിലേറെ നേടിയെന്നാണ് വിവരം. ദേവദൂതൻ (5.20 കോടി), മണിച്ചിത്രത്താഴ് (4.40), ഛാേട്ടാ മുംബൈ (3.40), സ്ഫടികം (3.10), ഒരു വടക്കൻ വീരഗാഥ (1.50) എന്നീ ചിത്രങ്ങളും നേട്ടമുണ്ടാക്കി. ബിഗ് ബജറ്റില്‍ വരുന്ന പല പുത്തൻ ചിത്രങ്ങളും പരാജയപ്പെടുമ്ബോഴാണ് റീറിലീസുകള്‍ വിജയമാകുന്നത്.

തേന്മാവിൻകൊമ്ബത്ത്, രാവണപ്രഭു, ട്വന്റി 20, ഉദയനാണ് താരം തുടങ്ങിയ സിനിമകള്‍ ഈവർഷംതന്നെ റീറിലീസിന് തയ്യാറാകുന്നുണ്ട്.