alternatetext

ഇതിഹാസ കഥയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവുമായി ‘മഹാവതാര്‍ നരസിംഹ’; ആഗോള റിലീസ് നാളെ

alternatetext
alternatetext

ഇന്ത്യൻ സംസ്കാരത്തില്‍ ഊന്നിനിന്നുകൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി ‘മഹാവതാർ നരസിംഹ’ വ്യാഴാഴ്ച പ്രദർശനത്തിന് എത്തുന്നു.

alternatetext

ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശില്‍പ ധവാൻ, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷൻ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിലെത്തിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷൻ മാജിക് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

അശ്വിൻ കുമാർ സംവിധാനം ചെയ്ത ചിത്രം, പ്രഹ്ളാദന്റെ അനശ്വരമായ കഥയും പരമ്ബരാഗത 2ഡി കലാസൃഷ്ടിയുമായി അത്യാധുനിക 3ഡിയെ സംയോജിപ്പിക്കുന്ന സിനിമാ സാങ്കേതികതയുടെ അതിനൂതനമായ അവതരണത്തിനുമാണ് തയ്യാറെടുക്കുന്നത്. മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നല്‍കുന്നത് സാം സി.എസിന്റെ സംഗീതമാണ്.

ഇന്ത്യൻ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് ‘മഹാവതാർ നരസിംഹ’. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഇന്ത്യൻ പുരാണങ്ങളെ സ്നേഹിക്കുന്നവർക്കും ഒരുപോലെ ആവേശം പകരുന്നതാണ് ചിത്രം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. പിആർഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാർ.