
മോഹൻലാല്‍, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രമാണ് കണ്ണപ്പ.ചിത്രം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ഒടിടിയില്‍ എത്തും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്. ഏകദേശം 200 കോടിയാണ് ബജറ്റ്.
മോഹന്‍ ബാബു, ശരത്കുമാര്, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ ഒരുമിച്ചിട്ടുണ്ട്. ഇന്ത്യൻ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ്. മിത്തോളജിക്കല്‍ ഫാന്റസി സിനിമയായി എത്തിയിരിക്കുന്ന ചിത്രത്തെ പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തതായാണ് റിപ്പോർട്ടുകള്‍.




