alternatetext

ചിരിയുടെ രസക്കൂട്ടുമായി ‘ധീരൻ’ ജൂലൈ 4 മുതല്‍

alternatetext
alternatetext

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് ജൂലൈ 4 ന്.

alternatetext

ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ഫാമിലി ഫണ്‍ എൻ്റർടൈനർ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്.

രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗണ്‍ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്ബിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരുമിച്ചു ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്. മലയാളത്തിലെ ഒരുപിടി സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും ഒന്നായി തകർക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ധീരന്റെ ട്രെയ്ലറും നമ്മുക്ക് നല്‍കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫണ്‍ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ് ട്രെയ്ലർ നല്‍കുന്ന സൂചന.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനില്‍ കുമാരൻ, ലിറിക്സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈല്‍ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ, സ്റ്റീല്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കണ്‍ സിനിമാസ് റിലീസ്.