alternatetext

ഹൃദു ഹാറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്‌സാസ് ടൈഗര്‍’ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസായി

alternatetext
alternatetext

കാൻ പുരസ്കാര ജേതാവായ ‘ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്സാസ് ടൈഗറി’ന്റെ അനൗണ്‍സ്മെന്റ് വീഡിയോ ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്‌ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

alternatetext

പ്രദീപ് രംഗനാഥൻ, മമിതാ ബൈജു എന്നിവരോടൊപ്പം ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിലും, ഓണം റിലീസായി തീയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം ‘മൈം നെ പ്യാർ കിയാ’ എന്ന ചിത്രത്തിലെ നായകനായും ഹൃദു അഭിനയിക്കുന്നുണ്ട്.

‘ടെക്സാസ് ടൈഗർ’ സംവിധാനം ചെയ്യുന്നത് സെല്‍വകുമാർ തിരുമാരൻ ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. സെല്‍വകുമാർ തിരുമാരൻ മുമ്ബ് സംവിധാനം ചെയ്ത ‘ഫാമിലി പടം’, നിരൂപക- പ്രേക്ഷക പ്രശംസ നേടിയിരുന്നു.

‘ഫാമിലി പട’ത്തിന്റെ നിർമാതാക്കളായ യുകെ സ്ക്വാഡിന്റെ ബാനറില്‍ സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെല്‍വ കുമാർ തിരുമാരൻ എന്നിവരാണ് ‘ടെക്സാസ് ടൈഗറി’ന്റെ നിർമാതാക്കള്‍. പിആർഒ: പ്രതീഷ് ശേഖർ.