
രാജേഷ് മാധവൻ നായകനായി ദേവദത്ത് ഷാജി രചനയും സംവിധാനവും നിർവഹിക്കുന്ന ധീരൻ എന്ന ഫണ്‍ ആക്ഷൻ എന്റർടെയ്നർ ട്രെയിലർ പുറത്ത്.

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രത്തില്‍ അശ്വതി മനോഹരനാണ് നായിക. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാന സംരംഭമാണ്. ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ , വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍ ( ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ , വിജയ സദൻ, ഗീതി സംഗീത, അമ്ബിളി എന്നിവരാണ് മറ്റ് താരങ്ങള്‍. ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് നിർമ്മാണം.
അർബൻ മോഷൻ പിക് ചേഴ്സ് , യുവിആർ മൂവീസ്, ജാസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കള്‍. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങള്‍ വിനായക് ശശികുമാർ, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്,വിതരണം ഐക്കണ്‍ സിനിമാസ് റിലീസ്.പി.ആർ. ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ,




