alternatetext

 ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

alternatetext
alternatetext

അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്ബലക്കര നിർമ്മിച്ച്‌ ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറില്‍ പൂർത്തിയായി.

alternatetext

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഖ്യാതമായ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനിക കാലത്തെ സിനിമാറ്റിക് ആവിഷ്കാരമാണ് ഈ ചിത്രം.

പ്രശസ്ത സംവിധായകൻ ജിയോ ബേബിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സിനിമയ്ക്ക് ഒരു പ്രത്യേക ആകർഷണീയത നല്‍കുന്നു. മലയാള സിനിമാ ലോകത്തെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വൈലോപ്പിള്ളിയുടെ കവിതയിലെ വരികള്‍ക്കൊപ്പം, സംവിധായകൻ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഈ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് കവിതയും സിനിമയും ഒരുപോലെ ചർച്ച ചെയ്യുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയില്‍ കൂടുതലും ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ജൂലൈയില്‍ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂർത്തിയാക്കി, ഓഗസ്റ്റ് ആദ്യം മുതല്‍ ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിക്കാനും തുടർന്ന് തിയേറ്ററുകളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നിർമ്മാതാവ് അനില്‍ അമ്ബലക്കര അറിയിച്ചു.

ഛായാഗ്രഹണം- ജിതിൻ മാത്യു, എഡിറ്റിങ്,സൗണ്ട്- അനു ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ജോഗേഷ്, പ്രോജക്റ്റ് ഡിസൈനർ- ഷാജി എ ജോണ്‍, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ-ജയേഷ് എല്‍ ആർ, പ്രെഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീജിത് വിശ്വനാഥൻ, മേക്കപ്പ്-ബിനു സത്യൻ, കോസ്റ്റ്യൂസ്- അനന്തപത്മനാഭൻ, ലൈവ് സൗണ്ട്- ഋഷിപ്രിയൻ, സഹസംവിധാനം- അഭിജിത്ത് ചിത്രകുമാർ,ഹരിദാസ് ഡി,പി ആർ ഒ-എ എസ് ദിനേശ്.