ദുബായില്‍ കണ്ണപ്പയുടെ ടീസര്‍ ലോഞ്ച് നടന്നു

alternatetext

തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയുടെ ടീസർ ലോഞ്ച് നടന്നു. ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായി ദുബായിയില്‍ വെച്ചായിരുന്നു ടീസർ ലോഞ്ച് നിർവഹിച്ചത്.

alternatetext

കൂടാതെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസില്‍ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങില്‍ നിരവധി സിനിമാതാരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യല്‍ മീഡിയ താരങ്ങളും പങ്കെടുത്തിരുന്നു. കണ്ണപ്പയില്‍ വിഷ്ണു മഞ്ചുവിനെ കൂടാതെ മോഹൻലാല്‍ , പ്രഭാസ്, അക്ഷയ്കുമാർ എന്നിവരും എത്തുന്നുണ്ട്. അതിഥി വേഷത്തിലാകും ഇവർ ചിത്രത്തില്‍ എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

മുകേഷ് കുമാർ സിംഗ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ജൂണ്‍ 27-നാണ് ആഗോളതലത്തില്‍ റിലീസിനായെത്തുക. 4 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റർടെയ്ൻമെന്റ്‌സ് എന്നീ ബാനറുകളില്‍ നിർമിക്കുന്ന ചിത്രം കേരളത്തില്‍ പ്രദർശനത്തിനായി എത്തിക്കുന്നത് ആശിർവാദ് സിനിമാസാകും . അതേസമയം ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കണ്ണപ്പയില്‍ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്