alternatetext

100 കോടി തിളക്കവുമായി ‘കുബേര’

alternatetext
alternatetext

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദർശനം തുടരുകയാണ്.ഗംഭീര പ്രകടനമാണ് സിനിമയില്‍ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങള്‍.

alternatetext

ചിത്രമിപ്പോള്‍ 100 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുകയാണ്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര ഈ നേട്ടത്തിലേക്ക് എത്തിയത്. തുടർച്ചായി 100 കോടിയിലെത്തുന്ന രണ്ടാമത്തെ ധനുഷ് സിനിമയാണിത്. നേരത്തെ ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ‘രായൻ’ 100 കോടിയോളം കളക്ഷൻ നേടിയിരുന്നു.

ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ 61.13 കോടി നേടിയെന്നാണ് സാക്നില്‍ക്കിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് 42.65 കോടിയും തമിഴ്നാട്ടില്‍ നിന്ന് 14.75 കോടിയും നേടിയെന്നാണ് റിപ്പോർട്ട്. തെലുങ്കിലും തമിഴിലും ഇറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പില്‍ നിന്നാണ് കൂടുതല്‍ കളക്ഷൻ ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് തമിഴ്നാട്ടില്‍ കളക്ഷൻ നേടാൻ സാധിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.