സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് എന്‍റർടെയ്‌നർ

alternatetext

സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് എന്‍റർടെയ്‌നർ ചിത്രത്തിന് കറുപ്പ് എന്നു പേരിട്ടു.സംവിധായകനും നടനുമായ ആർജെ ബാലാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ റിലീസ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്ബൻ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രമാണിത്.

alternatetext

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്‍റെ എഡിറ്റിംഗ്. അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകള്‍ നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്‌