alternatetext

ആഷിക് ഉസ്മാൻ പ്രൊഡക്ഷന്‍റെ അടുത്ത ചിത്രം; മമിതയും സംഗീത് പ്രതാപും പ്രധാനവേഷത്തില്‍

alternatetext
alternatetext

മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്.ഡിനോയ് പൗലോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

alternatetext

അഖില്‍ ജോർജ് സിനിമാറ്റോഗ്രാഫിയും ചമൻ ചാക്കോ എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്.

ബ്രോമാൻസ് എന്നാ സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇനി വരാനിരിക്കുന്ന ചിത്രം ഫഹദ് ഫാസിലിന്‍റെ ഓടും കുതിര ചാടും കുതിര ആണ്.

കലാനിർമ്മാണം നിമേഷ് എം. താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ,വിതരണം സെൻട്രല്‍ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോള്‍ സുധർമ്മൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റല്‍ മാർക്കറ്റിംഗ് ഒബ്സ്ക്യുറ.